ലെബനനില്‍ സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു

Posted on: January 3, 2014 9:06 am | Last updated: January 4, 2014 at 12:35 am

lebanonബെയ്‌റൂത്ത്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ ഹിസ്ബുല്ലയുടെ ശക്തി കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. 66 പേര്‍ക്ക് പരുക്കേറ്റു. കാറില്‍ ഘടിപ്പിച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ നഗരത്തിലെ തിരക്കേറിയ സമയത്താണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തെ ലബനീസ് ആരോഗ്യമന്ത്രി അലി ഹസന്‍ ഖലീല്‍ ശക്തമായി അപലപിച്ചു. ലബനനിലെ ജനങ്ങളുടെ ഇടയില്‍ കലാപം ഉണ്ടാക്കുകയാണ് അക്രമികളുടെ ലക്ഷ്യമെന്നും ഇത് എന്ത് വിലകൊടുത്തും ഇത്തരം ശ്രമങ്ങളെ തകര്‍ക്കുമെന്നും ഹസന്‍ ഖലീല്‍ പറഞ്ഞു.