പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇന്ന് സംസ്ഥാനത്തെത്തും

Posted on: January 3, 2014 7:01 am | Last updated: January 3, 2014 at 8:00 pm
SHARE

Manmohan_Singh_671088fതിരുവനന്തപുരം: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ഇന്ന് കേരളത്തിലെത്തും. ഇന്ന് വൈകീട്ട് 7.35ന് വ്യോമസേന വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രിയെ ഗവര്‍ണര്‍ നിഖില്‍കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.

നാളെ രാവിലെയാണ് പ്രധാനമന്ത്രിയുടെ സംസ്ഥാനത്തെ ആദ്യ പരിപാടി. കനകക്കുന്നില്‍ പി എന്‍ പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്രയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കും. ടെക്‌നോപാര്‍ക്കില്‍ ടാറ്റാ കണ്‍സല്‍റ്റന്‍സിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് കൊച്ചിയിലേക്ക് തിരിക്കുന്ന അദ്ദേഹം എല്‍ എന്‍ ജി ടെര്‍മിനല്‍ രാജ്യത്തിന് സമര്‍പ്പിക്കും. അഞ്ചിന് ഡോ. എം എം ജേക്കബ് ശതാഭിഷേക സമ്മേളനത്തിലും തുടര്‍ന്ന് മാതൃഭൂമിയുടെ നവതിയാഘോഷത്തിലും പങ്കെടുക്കും. അന്നുതന്നെ 5.20ന് അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here