പാചകവാതക വിലവര്‍ധന: ഹോട്ടല്‍ സമരം പൂര്‍ണ്ണം

Posted on: January 3, 2014 1:45 pm | Last updated: January 4, 2014 at 12:35 am

22TVKIHOTEL_STRIKE_1152016fകൊച്ചി: പാചക വാതക വില വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുടമകള്‍ വെള്ളിയാഴ്ച നടത്തുന്ന സൂചനാ പണിമുടക്ക് പൂര്‍ണ്ണം.  ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തത്. രാവിലെ ആറിന് തുടങ്ങിയ പണിമുടക്ക് വൈകീട്ട് ആറിന് അവസാനിക്കും.

പാചക വാതകത്തിന്റെ വില കുറച്ചില്ലെങ്കില്‍ ഹോട്ടല്‍ഭക്ഷണത്തിന്റെ വില വര്‍ധിപ്പിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലയിലുണ്ടായ വന്‍ വര്‍ധനവാണ് ഹോട്ടലുകള്‍ അടച്ചിടാന്‍ ഉടമകളെ പ്രേരിപ്പിച്ചത്. കൊച്ചിയില്‍ ചേര്‍ന്ന ഹോട്ടലുടമകളുടെ യോഗത്തിലാണ് തീരുമാനം. ദിനംപ്രതി മൂന്ന് സിലിണ്ടറോളം ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യത്തില്‍ ഈ വിലവര്‍ധന അംഗീകരിക്കാനാവില്ലെന്ന് യോഗം വിലയിരുത്തി.