എസ് എസ് എഫ് പ്രൊഫ്‌സമ്മിറ്റ് പന്തല്‍ കാല്‍നാട്ടല്‍ കര്‍മം നാളെ

Posted on: January 3, 2014 12:04 am | Last updated: January 3, 2014 at 12:04 am

ssf flag...കോഴിക്കോട്: പ്രൊഫഷനല്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രൊഫ്‌സമ്മിറ്റിന്റെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മ്മം എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ അംഗവും ആപ്‌കോ ഗ്രൂപ്പ് ചെയര്‍മാനുമായ എ പി അബ്ദുല്‍ കരീം ഹാജി ചാലിയം നിര്‍വ്വഹിക്കും. വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് പന്തീരാങ്കാവ് ഹിദായ ക്യാമ്പസില്‍ നടക്കുന്ന ചടങ്ങ് വി അബ്ദുല്‍ ജലീല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കോടമ്പുഴ ബാവ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ മദനി, എ പി അബ്ദുല്ല മുസ്‌ലിയാര്‍, എം പി അസൈനാര്‍ മുസ്‌ലിയാര്‍, അപ്പോളോ മൂസ ഹാജി, കെ അബ്ദുല്‍ കലാം, അന്‍വര്‍ സാദത്ത് ലാന്‍ഡ് മാര്‍ക്ക് തുടങ്ങിയവര്‍ സംബന്ധിക്കും.
ഈമാസം 10 മുതല്‍ ആരംഭിക്കുന്ന സമ്മേളനത്തിന് വേണ്ടി പ്രയര്‍ ഹാള്‍, ഡെലിഗേറ്റ്‌സ് ഹാള്‍, റിഫ്രഷ്‌മെന്റ് കൗണ്ടര്‍, ഫുഡ് കോര്‍ട്ട് തുടങ്ങിയ വിപുലമായ ഒരുക്കങ്ങള്‍ സംവിധാനിക്കുന്നുണ്ട്. ദേശീയ പാതയോരത്ത് പ്രധിനിധികളെ സ്വാഗതം ചെയ്തു കൊണ്ടുള്ള കമാനങ്ങളും വിവധ പ്രചാരണ ബോര്‍ഡുകളും സ്ഥാപിച്ചു കഴിഞ്ഞു. സ്വാഗതസംഘത്തിന്റെ വിപുലമായ യോഗം വൈകീട്ട് 4 മണിക്കും വളണ്ടിയര്‍ മീറ്റ് വൈകീട്ട് 6 മണിക്കും ഹിദായ കാമ്പസില്‍ ചേരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.