Connect with us

Health

ഉറക്കക്കുറവ് മസ്തിഷ്‌കത്തിന് ദോഷം ചെയ്യും

Published

|

Last Updated

സ്റ്റോക്ക്‌ഹോം: ഉറക്കം ഒരു ദിവസത്തേക്ക് മുടങ്ങിയാലും തലച്ചോറിന് തകരാറുണ്ടാകുമെന്ന് ഗവേഷകര്‍ ശാസ്ത്രീയമായി തെളിയിച്ചു. ഉറക്കമില്ലായ്മ ബുദ്ധിശക്തിയെ നശിപ്പിക്കുമെന്നും മറവിരോഗം, പാര്‍ക്കിന്‍സണ്‍സ്, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, ശരീര വേദന, ഹൃദ്രോഗം എന്നിവക്ക് കാരണമാകുമെന്നും പഠനം പറയുന്നു. സ്വീഡനിലെ ഉപ്‌സല സര്‍വകലാശാലയാണ് പഠനം നടത്തിയത്. നന്നായി ഉറങ്ങിയില്ലെങ്കില്‍ രക്തത്തില്‍ എന്‍ എസ് ഇ എന്ന എന്‍സൈമിന്റെയും എസ് 100 ബി എന്ന കാല്‍സിയം അധിഷ്ഠിത പ്രോട്ടീനിന്റെയും അളവ് ക്രമാതീതമായി വര്‍ധിക്കുന്നതായി കണ്ടെത്തി. ഇവ തലച്ചോറില്‍നിന്നാണ് രക്തത്തിലെത്തുന്നത്.