Connect with us

Kerala

മോദി സര്‍ക്കാറിന്റെ ഹരജിയില്‍ കേരളം കക്ഷിചേരും

Published

|

Last Updated

തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമത്തിനുള്ള പ്രധാനമന്ത്രിയുടെ പതിനഞ്ചിന പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ കേരളം കക്ഷി ചേരും. ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപം നല്‍കിയ പദ്ധതിക്കെതിരായ നീക്കം സമൂഹത്തില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാകും കേരളം സുപ്രീം കോടതിയെ സമീപിക്കുക. ഇതിനുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ന്യൂനപക്ഷ വകുപ്പിനും വിദ്യാഭ്യാസ വകുപ്പിനും നിര്‍ദേശം നല്‍കി.
രാഷ്ട്രീയ പാര്‍ട്ടികളുമായി അഭിപ്രായസമന്വയമുണ്ടാക്കിയ ശേഷം വിഷയം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.
അതേസമയം, ഗുജറാത്ത് സര്‍ക്കാറിന്റെ നീക്കം ഗൗരവത്തിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത മുസ്‌ലിം സംഘടനകളുടെ യോഗത്തിലും ആവശ്യമുയര്‍ന്നു. ചില സംഘടനകളും കേസില്‍ കക്ഷിചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഹരജി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ സര്‍ക്കാര്‍ സമീപിച്ചത്.