ജസ്റ്റിസ് ഗാംഗുലിക്കെതിരെ നടപടിക്ക് കേന്ദ്ര സര്‍ക്കാര്‍ ശിപാര്‍ശ

Posted on: January 2, 2014 8:38 pm | Last updated: January 3, 2014 at 6:43 am

ganguli supreme court judgeന്യൂഡല്‍ഹി: നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സുപ്രീംകോടതി റിട്ട ജസ്റ്റിസ് എ കെ ഗാംഗുലിക്കെതിരായ നടപടിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. നടപടിക്കുള്ള ശിപാര്‍ശ കേന്ദ്രമന്ത്രിസഭ രാഷ്ട്രപതിക്കയക്കും. സുപ്രീംകോടതി അന്വേഷണത്തിന് രാഷ്ട്രപതി ഉത്തരവിടും.

ജസ്റ്റിസ് ഗാംഗുലിക്കെതിരായ ലൈംഗിക ആരോപണത്തില്‍ വിഷയം പ്രസിഡന്‍ഷ്യല്‍ റഫറന്‍സിന് അയയ്ക്കണോ എന്ന കാര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഉണ്ടായിരിക്കുന്നത്. നേരത്തേ ജസ്റ്റിസിനെതിരേ കേസെടുക്കാമെന്ന് എ ജി ഗുലാം ഇ വഹന്‍വതി നിയമോപദേശം നല്‍കിയിരുന്നു. ലൈംഗികാരോപണ വിധേയനായ ഗാംഗുലി പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാനമൊഴിയണമെന്ന് ആവശ്യമുയര്‍ന്നിരുന്നു.

ജൂനിയര്‍ അഭിഭാഷകയുടെ ആരോപണത്തെത്തുടര്‍ന്ന് മൂന്നംഗ സമിതി നടത്തിയ അന്വേഷണത്തില്‍ ജസ്റ്റിസ് ഗാംഗുലിയുടെ ഭാഗത്തു നിന്ന് മോശം പെരുമാറ്റമുണ്ടായതായി കണ്‌ടെത്തുകയും ചെയ്തിരുന്നു.