ഷുക്കൂര്‍ വധം: സി ബി ഐ അന്വേഷണത്തിനെതിരെ ഹരജി

Posted on: January 2, 2014 6:14 pm | Last updated: January 2, 2014 at 6:14 pm

14-shukkur-murder-caseകൊച്ചി: മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സി ബി ഐക്ക് വിടുന്നതിനെതിരെ ടി വി രാജേഷ് എം എല്‍ എ ഹൈക്കോടതിയില്‍. സി ബി ഐ അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നാണ് രാജേഷിന്റെ ആരോപണം. കേസിലെ 33-ാം പ്രതിയാണ് ടി വി രാജേഷ് എം എല്‍ എ.

സി പി എം നേതാക്കള്‍ക്കെതിരെ ഗൗരവമുള്ള വകുപ്പുകളൊന്നും കുറ്റപത്രത്തിലില്ല. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ഷുക്കൂറിന്റെ മാതാവ് സംസ്ഥാനത്തെ ഭരണ പക്ഷത്തിന്റെ പ്രബല കക്ഷിയുടെ ചട്ടുകമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഹരജിയില്‍ ആരോപിക്കുന്നു.

2012 ഫെബ്രുവരിയിലാണ് അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്.