Connect with us

Gulf

ജിദ്ദ കോണ്‍സുലേറ്റില്‍ ഓപണ്‍ ഹൗസ് ജനുവരി നാലിന്

Published

|

Last Updated

ജിദ്ദ: ഇന്ത്യന്‍ പൗരന്മാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേഗംകൂട്ടുന്നതിനായി ജിദ്ദ കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്ന ഓപണ്‍ ഹൗസ് ജനുവരി നാലിന് നടക്കും. ജിദ്ദ തഹ്‌ലിയ സ്ട്രീറ്റിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് കോണ്‍സല്‍ ജനറലിന്റെ സാന്നിധ്യത്തില്‍ ഓപണ്‍ ഹൗസ് നടക്കുക.
തൊഴില്‍പരമായും ക്ഷേമകാര്യങ്ങള്‍ സംബന്ധിച്ചുമുള്ള പരാതികള്‍ കോണ്‍സല്‍ ജനറലിനെയും മറ്റു കോണ്‍സല്‍മാരെയും നേരിട്ട് ബോധിപ്പിക്കാനുള്ള അവസരമാണ് ഓപണ്‍ ഹൗസ്. എല്ലാ ഇന്ത്യന്‍ പൗരന്മാരെയും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാന്‍ കോണ്‍സലേറ്റ് സ്വാഗതം ചെയ്തു.