സലീം രാജിന്റെ ഭൂമി തട്ടിപ്പില്‍ സി ബി ഐ അന്വേഷണം അനിവാര്യം: ഹൈക്കോടതി

Posted on: January 2, 2014 5:01 pm | Last updated: January 3, 2014 at 8:30 am

saleem raj

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ് പ്രതിയായ ഭൂമി തട്ടിപ്പ് കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ഹൈക്കോടതി. ഉന്നതര്‍ക്ക് പങ്കുണ്ട്. ഇത് പുറത്ത് കൊണ്ടുവരാന്‍ പോലീസ് അന്വേഷണം മതിയാവില്ലെന്നും കോടതി നിരീക്ഷിച്ചു.

കേസില്‍ സി ബി ഐ വാദം കേള്‍ക്കവെയായിരുന്നു കോടതി പരാമര്‍ശം. കടകംപള്ളി ഭൂമി ഇടപാടില്‍ 20 കോടി രൂപയാണ് അഡ്വാന്‍സ് നല്‍കിയത്. ഇക്കാര്യത്തില്‍ പണം മുടക്കുന്നത് ആരാണെന്ന് കണ്ടത്തണമെന്നും കോടതി പറഞ്ഞു.

അതേസമയം കേസ് സി ബി ഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് സി ബി ഐ കോടതിയെ അറിയിച്ചു.