സ്‌കൈപ്പിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു

Posted on: January 2, 2014 3:51 pm | Last updated: January 2, 2014 at 3:51 pm

skypeലോസ് ആഞ്ചലസ്: ഇന്റര്‍നെറ്റ് കാളിംഗ് സര്‍വീസായ സ്‌കൈപ്പിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്കര്‍മാര്‍ തകര്‍ത്തു. സിറിയന്‍ പ്രസിഡന്റ് ബഷര്‍ അല്‍ അസദിനെ പിന്തുണക്കുന്ന ദി സിറിയന്‍ ഇലട്രോണിക് ആര്‍മി എന്ന ഹാക്കര്‍മാരുടെ സംഘമാണ് ആക്രമണം നടത്തിയത്. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൈപ്പ്.

മൈക്രോസോഫ്റ്റിന്റെ ഹോട്ട്‌മെയില്‍ സര്‍വീസും ഔട്ട്‌ലുക്കും ഉപയോഗിക്കരുതെന്നും അവര്‍ നിങ്ങളുടെ വിവരങ്ങള്‍ ഗവണ്‍മെന്റുകള്‍ക്ക് ചോര്‍ത്തി നല്‍കുന്നുണ്ടെന്നുമാണ് ഹാക്ക് ചെയ്ത പേജില്‍ ഹാക്കര്‍മാര്‍ കുറിച്ചിരിക്കുന്നത്. സ്‌കൈപ്പിന്റെ ഫേസ്ബുക്ക് പേജിലും ട്വീറ്റര്‍ പേജിലും ഈ സന്ദേശം രേഖപ്പെടുത്തിയിട്ടുണ്ട്.