മഹാരാഷ്ട്രയില്‍ ബസ് മറിഞ്ഞ് 27 പേര്‍ മരിച്ചു

Posted on: January 2, 2014 3:42 pm | Last updated: January 3, 2014 at 8:30 am

bus accident at maharashtra

മുംബൈ: മഹാരാഷ്ട്രയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു. വടക്ക് കിഴക്കന്‍ മഹാരാഷട്രയിലെ ടൂറിസ്റ്റ് കേന്ദ്രമായ മല്‍ശേജ് ഘട്ടിന് സമീപമാണ് ദുരന്തമുണ്ടായത്. നിയന്ത്രണം വിട്ട ബസ് എതിരെ വന്ന ട്രക്കില്‍ ഇടിച്ച് 400 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. പത്ത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ 7 പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

അഹമ്മദ്‌നഗറിലേക്കു പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്.