സോളാര്‍ കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

Posted on: January 2, 2014 3:30 pm | Last updated: January 2, 2014 at 3:30 pm

Sarithaകൊച്ചി: സരിത എസ് നായര്‍ പ്രതിയായ സോളാര്‍ തട്ടിപ്പ് കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ സര്‍ക്കാറിന് ഹൈക്കോടതി നിര്‍ദേശം. എത്ര കേസുകളുണ്ട്, അവയില്‍ എത്രയെണ്ണം ഒത്തുതീര്‍പ്പാക്കി, തട്ടിയെടുത്ത തുക എത്ര, കേസ് ഒത്തുതീര്‍പ്പാക്കാന്‍ എത്ര തുക ചിലവഴിച്ചു തുടങ്ങിയ കാര്യങ്ങള്‍ അറിയിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തട്ടിപ്പ് പണം കണ്ടെത്താന്‍ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നും കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ എവിടെ നിന്ന് പണം ലഭിച്ചു എന്നും ജസ്റ്റിന് തോമസ് പി ജോസഫ് ചോദിച്ചു.

എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ കൂടി സരിതക്ക് ജാമ്യം അനുവദിച്ചു.