Connect with us

Eranakulam

വിലയിലെ ആശയക്കുഴപ്പം: സംസ്ഥാനത്ത് പാചകവാതക വിതരണം നിലച്ചു

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് പാചകവാതക വിതരണം നിലച്ചു. വിലയില്‍ ആശയക്കുഴപ്പമുള്ളതിനാല്‍ വിതരണം ചെയ്യാനാകില്ലെന്ന് ഏജന്‍സികള്‍ അറിയിച്ചു. സിലിണ്ടറുകള്‍ കെട്ടിക്കിടക്കുന്നതിനെ തുടര്‍ന്ന് ഉദയംപേരൂര്‍, പാരിപ്പിള്ളി പ്ലാന്റുകളില്‍ ബോട്ടിലിംഗ് നിര്‍ത്തി.
വില സംബന്ധിച്ച കൃത്യമായ നിര്‍ദേശം ലഭിക്കാത്തതിനെ തുടര്‍ന്ന് ഏജന്‍സികള്‍ ലോഡ് എടുക്കാനും പുതിയ ഓര്‍ഡറുകള്‍ നല്‍കാനും വിസമ്മതിക്കുകയാണ്. ഇതുമൂലം പ്ലാന്റുകളില്‍ ലോഡുകള്‍ കെട്ടിക്കിടക്കുകയാണ്. വിലവര്‍ധന സംബന്ധിച്ച ഏജന്‍സികള്‍ക്കിടയിലും അഭിപ്രായ വ്യത്യാസമുണ്ട്.

 

അതേസമയം പാചക വാതക സിലിണ്ടറുകളുടെ കൂട്ടിയ വില മാറ്റമില്ലാതെ തുടരുകയാണ്. കമ്പനികളില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് വിതരണക്കാര്‍ പറഞ്ഞു.

ഇപ്പോഴുള്ളത് ആശയ വിനിമയത്തിലുള്ള പ്രശ്‌നമാണെന്ന് മന്ത്രി അനൂപ് ജേക്കബ പറഞ്ഞു. ആധാര്‍ ബന്ധിപ്പിക്കാന്‍ കേരളത്തിന് കേന്ദ്രം രണ്ട മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.