ദുബൈ വ്യാപാര മേളയ്ക്ക് ഇന്ന് തുടക്കമാകും

Posted on: January 2, 2014 9:08 am | Last updated: January 2, 2014 at 9:16 am

dubai shopping festival

ദുബൈ: 19ാംമത്് ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവെല്ലിന് ഇന്ന് തുടക്കമാകും. ഫെബ്രുവരി രണ്ട് വരെ 32 ദിവസം നീളുന്ന ആഘോഷ പരിപാടികളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. മികച്ച ഷോപ്പിംഗ്, സമ്മാനങ്ങള്‍, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒട്ടേറെ വിനോദ പരിപാടികള്‍ തുടങ്ങിവയാണ് ഡി.എസ്.എഫിനെ ശ്രദ്ധേയമാക്കുന്നത്. നിങ്ങളുടെ മികച്ച ഷോപ്പിംഗ് ഇതാണ് ഇത്തവണത്തെ ഡി.എസ്.എഫ് മുദ്രാവാക്യം. 150 ലേറെ വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികളും കരിമരുന്ന് പ്രയോഗവും നടക്കും.

ഡി.എസ്.എഫിന്റെ സന്ദര്‍ശകര്‍ക്ക് മികച്ചത് എന്തെല്ലാം നല്‍കാനാവുമോ അവയെല്ലാം ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാമെന്ന് സംഘാടകരായ ദുബൈ ഇവന്റ്‌സ് ആന്‍ഡ് പ്രമോഷന്‍ എസ്റ്റബ്ലിഷ്‌മെന്റ്(ഡി.ഇ.പി.ഐ) അധികൃതര്‍ വ്യക്തമാക്കി.