ചീനംവീട് യു പി സ്‌കൂള്‍ സംരക്ഷിക്കാന്‍ നടപടി: മന്ത്രി മുനീര്‍

Posted on: January 2, 2014 7:52 am | Last updated: January 2, 2014 at 7:52 am

വടകര: ദേശീയപാതക്ക് വേണ്ടി അക്വിസിഷന്‍ നടപടികള്‍ നേരിടുന്ന പുതുപ്പണം ചീനംവീട് യു പി സ്‌കൂള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഡോ. എം കെ മുനീര്‍.
സ്‌കൂള്‍ 150- ാം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എ പി മോഹനന്‍ അധ്യക്ഷത വഹിച്ചു.
സി കെ നാണു എം എല്‍ എ, പ്രശസ്ത സാഹിത്യകാരന്‍ ആര്‍സു, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പി പി രഞ്ജിനി, കെ രാഘവന്‍നമ്പ്യാര്‍, എ ഇ ഒ. ആര്‍ പ്രേമരാജന്‍, അഡ്വ. ലതികാ ശ്രീനിവാസ്, പി ബാലന്‍ മാസ്റ്റര്‍, ഡോ. ബി എം അബൂബക്കര്‍, കെ പി അശോകന്‍, എം പി അബ്ദുല്‍ കരീം, പി എ ശിവരാമന്‍, സി കെ കരീം, പി അച്യുതന്‍ മാസ്റ്റര്‍, വിനോദ് കായക്കണ്ടി, പൂഴിയില്‍ പത്മനാഭന്‍, പി ആര്‍ പവിത്രന്‍ മാസ്റ്റര്‍, വി പി സുനില്‍കുമാര്‍ പ്രസംഗിച്ചു.