പുതുവര്‍ഷത്തില്‍ പോലീസിന്റെ സുഹൃദ് സംഗമം

Posted on: January 2, 2014 7:51 am | Last updated: January 2, 2014 at 7:51 am

നാദാപുരം: പുതുവര്‍ഷ ദിനാഘോഷത്തിന്റെ ഭാഗമായി നാദാപുരം പോലീസ് സ്‌റ്റേഷനില്‍ സുഹൃദ് സംഗമം നടന്നു. ചടങ്ങില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച പോലീസ് ഉദ്യോഗസ്ഥരെ ആദരിച്ചു.
വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുമായുള്ള സൗഹൃദം പുതുക്കുന്നതിനും പുതു തലമുറയില്‍ പെട്ട ഉദേ്യാഗസ്ഥര്‍ക്ക് പരിചയപ്പെടുത്തുന്നതിനും പെന്‍ഷന്‍ പറ്റിയ പോലീസ് ഉേദ്യാഗസ്ഥരുടെ സേവനം തുടര്‍ന്നും സേനക്ക് ലഭ്യമാക്കുന്നതിനും വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായാണ് സുഹൃദ് സംഗമവും പുതുവര്‍ഷ ദിനാഘോഷവും സംഘടിപ്പിച്ചത്. ഡി വൈ എസ് പി. വി പി സുരേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
നാദാപുരം സി ഐ. എ എസ് സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വളയം എസ് ഐ ശംബുനാഥ്, റിട്ടയേര്‍ഡ് ഡെപ്യൂട്ടി കമാന്‍ഡന്റ് സി സി അമ്മദ്, റിട്ടയേര്‍ഡ് റിസര്‍വ് ഇന്‍സ്‌പെക്ടര്‍ രാമകൃഷ്ണന്‍, റിട്ടയേഡ് എസ് ഐമാരായ പി വി വിജയകുമാര്‍, പി കെ രാമകൃഷ്ണന്‍, നാദാപുരം ഗ്രേഡ് എസ് ഐ. പി സി രാജന്‍, നാദാപുരം എസ് ഐ. എം ആര്‍ ബിജു, ഗ്രേഡ് എസ് ഐ രാജന്‍ കല്ലേരി പ്രസംഗിച്ചു.