ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെല്‍

Posted on: January 2, 2014 7:49 am | Last updated: January 2, 2014 at 7:49 am

മാനന്തവാടി: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവെല്ലിന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിളംബര റാലിയും സാംസ്‌കാരിക സമ്മേളനവും നടത്തി. മാനന്തവാടി പണ്ടിക്കടവില്‍ നിന്ന് റോഡ്‌ഷോയും ആരംഭിച്ചു. പഞ്ചായത്ത് ബസ് സ്റ്റാന്റാന്റ് പരിസരത്തു നിന്നും ആരംഭിച്ച ബൈക്ക് റാലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സില്‍വി തോമസ് ഫഌഗ് ഓഫ് ചെയ്തു. തുടര്‍ന്ന് ഗാന്ധിപാര്‍ക്കിലേക്ക് വ്യാപരികളുടെ വിളംബര റാലിയും നടത്തി. ഗാന്ധിപാര്‍ക്കില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ഡി.വൈ.എസ്.പി. പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സില്‍വി തോമസ് അധ്യക്ഷത വഹിച്ചു. ഫെഡല്‍ ബാങ്ക് മാനേജര്‍ ഉണ്ണികൃഷ്ണന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് കെ ഉസ്മാന്‍, ജനറല്‍ സെക്രട്ടറി പി വി മഹേഷ്, ഇ എ നാസര്‍, എം കെ ഷിഹാബുദ്ദീന്‍, കെ മുഹമ്മദ് ഹാഫിസ്, വി കരീം, എന്‍ പി ഷിബി, എന്‍ വി അനില്‍കുമാര്‍, കെ. എക്‌സ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ഗാനമേളയും ഉണ്ടായിരുന്നു.