മീലാദ് സമ്മേളനം; പ്രചാരണം സമാപിച്ചു

Posted on: January 2, 2014 7:00 am | Last updated: January 2, 2014 at 7:48 am

കൊണ്ടോട്ടി: തിരുനബിയുടെ സ്‌നേഹ പരിസരം എന്ന ശീര്‍കത്തില്‍ ജനുവരി 10 കൊണ്ടോട്ടിയില്‍ നടക്കുന്ന നബിദിന റാലിയുടെയും മീലാദ് സമ്മേളനത്തിന്റെയും പ്രചാരണാര്‍തം ഡിവിഷന്‍ എസ് എസ് എഫ് കമ്മിറ്റി സംഘടിപ്പിച്ച 108 സ്വീകരണള്‍ക്കും10 സ്വീകരണ സമ്മേളങ്ങള്‍ക്കും ശേഷം കൊട്ടപ്പുറത്ത് ഉജ്ജ്വല പരിസമപ്തി.
കൊട്ടപ്പുറത്ത് നടന്ന സമാപന സമ്മേളനം എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എ മുഹമ്മദ് പറപ്പൂര്‍ ഉദ്ഘാടനം ചെയ്തു. മസ്ഊദ് സഖാഫി ഗുഡല്ലൂര്‍ മദ്ഹു റസൂല്‍ സഖാഫി ഹുബ്ബു റസൂല്‍ പ്രഭാഷണം നടത്തി. ജാഥ ക്യാപ്റ്റന്‍ ബശീര്‍ സഖാഫി സന്ദേശ പ്രഭാഷണം നടത്തി.
നബിദിന റാലിയുടെ പ്രചാരണാര്‍തം സെക്ടര്‍ ഘടകങ്ങളില്‍ സുന്നീ ബാലസംഘം അംഗങ്ങളുടെ സൈക്കിള്‍ റാലിയും ഗ്രാമ സന്ദേശ യാത്രയും നടക്കും. കെ കെ നൗഷാദ്, കെ എ ഗഫൂര്‍, മുഹമ്മദലി സഖാഫി പ്രസംഗിച്ചു. സമാപന സംഗമത്തില്‍ കെ ടി മുഹമ്മദ് ശാഫി ബുഖാരി പ്രാര്‍ത്ഥന നടത്തി. ഇബ്രാഹീം മുണ്ടക്കല്‍ സ്വാഗതം ടി പി ശഫീഖ് നന്ദിയും പറഞ്ഞു.