അശ്ലീല ചിത്രം കാണിച്ച സംഭവം: അധ്യാപകനെ ഇനിയും പിടികൂടിയില്ല

Posted on: January 2, 2014 7:45 am | Last updated: January 2, 2014 at 7:45 am

കല്‍പകഞ്ചേരി: ചേരുലാല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ക്ക് മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രം കാണിച്ച് കൊടുത്ത സംഭവത്തില്‍ കുറ്റക്കാരനായ അധ്യാപകനെ പിടികൂടാന്‍ ഇനിയും പോലീസിനായില്ല.
കഴിഞ്ഞ മാസമായിരുന്നു സംഭവം. പരാതിയെ തുടര്‍ന്ന് ഇതേ സ്‌കൂളിലെ ഒരു അധ്യാപകനെതിരെ കല്‍പകഞ്ചേരി പോലീസ് കേസെടുത്തിരുന്നു. പ്രൈമറി വിഭാഗത്തിലെ ചില വിദ്യാര്‍ഥിനികള്‍ക്ക് അധ്യാപകന്‍ അശ്ലീല ചിത്രം കാണിച്ചുകൊടുത്തെന്നാണ് പരാതി. ഈ വിവരം വീട്ടിലെത്തിയ വിദ്യാര്‍ഥിനികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പിറ്റേ ദിവസം രക്ഷിതാക്കള്‍ സ്‌കൂളിലെത്തി ബഹളം വെച്ചതോടെ അധ്യാപകനെ സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി മാനേജ്‌മെന്റ് അറിയിക്കുകയായിരുന്നു. പിന്നീട് പ്രധാനധ്യാപകന്റെ പരാതിയെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ വിദ്യാര്‍ഥിനികള്‍ക്ക് കൗണ്‍സിലിംഗും നടത്തിയിരുന്നു. വിവരം പുറത്തറിഞ്ഞതോടെ ഒളിവില്‍ പോയ അധ്യാപകനെ പിടികൂടാന്‍ പോലീസിന് കഴിയാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.