സുന്നിവോയ്‌സ് അറിയിപ്പ്

Posted on: January 2, 2014 6:00 am | Last updated: January 2, 2014 at 7:43 am

കോഴിക്കോട്: അതിജയിക്കാനാവാത്ത ആദര്‍ശ വായന എന്ന പ്രമേയത്തില്‍ കഴിഞ്ഞ നവംബറില്‍ നടന്ന സുന്നിവോയ്‌സ് പ്രചാരണ ക്യാമ്പയിന്‍ അനുബന്ധ നടപടികള്‍ അന്തിമ ഘട്ടത്തില്‍. ജനുവരി 15ന് പുറത്തിറങ്ങുന്ന 12-ാം ലക്കം മുതല്‍ പുതിയ അംഗങ്ങള്‍ക്കുള്ള കോപ്പികള്‍ അയച്ചുതുടങ്ങും. വരിക്കാരുടെ വിവരങ്ങള്‍ ഇനിയും അപ്‌ലോഡ് ചെയ്യാന്‍ ബാക്കിയുള്ള ഘടകങ്ങള്‍ക്ക് ഈമാസം ഏഴ് വൈകുന്നേരം 6 മണി വരെ സമയം അനുവദിച്ചിട്ടുണ്ട്. ബന്ധപ്പെട്ട സോണ്‍, സര്‍ക്കിള്‍ ഘടകങ്ങള്‍ ഈയവസരം പരമാവധി ഉപയോഗപ്പെടുത്തി ഈമാസം എട്ടിനകം വരിസംഖ്യ ഓഫീസില്‍ ഏല്‍പ്പിക്കണമെന്ന് ഓഫീസില്‍ നിന്നും അറിയിച്ചു.