റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളത്, കോറെക്ക് അഭിനന്ദനം : അഫ്രീദി

Posted on: January 2, 2014 12:24 am | Last updated: January 2, 2014 at 12:24 am

afridiക്വൂന്‍സ്ടൗണ്‍: ഇന്നലെ നേരം വെളുക്കും വരെ ന്യൂസിലാന്‍ഡിന്റെ കോറെ ആന്‍ഡേഴ്‌സന്‍ ആരെന്ന് പോലും അറിയില്ലായിരുന്നു. 2014 ല്‍ കേട്ട ആദ്യ വാര്‍ത്ത തന്റെ ലോകറെക്കോര്‍ഡ് തകര്‍ക്കപ്പെട്ടതാണ്. അന്നേരമാണ് ആന്‍ഡേഴ്‌സനെ കുറിച്ചറിയുന്നത്. അദ്ദേഹം അഭിനന്ദനം അര്‍ഹിക്കുന്നു. 36 പന്തില്‍ സെഞ്ച്വറി ! വലിയൊരു അധ്വാനം തന്നെ അതിന് പിറകിലുണ്ട്. റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണ്. തന്റെ റെക്കോര്‍ഡും എന്നെങ്കിലുമൊരു നാള്‍ തകരുമെന്ന് അറിയാമായിരുന്നു – ഷാഹിദ് അഫ്രീദി.