ജനനതീയതി തിരുത്തിയ യാത്രക്കാരെ പിടികൂടി

Posted on: January 2, 2014 12:54 am | Last updated: January 1, 2014 at 11:55 pm

നെടുമ്പാശ്ശേരി: പാസ്‌പോര്‍ട്ടില്‍ ജനിച്ച വര്‍ഷം തിരുത്തി റിയാദിലേക്ക് പോകാന്‍ എത്തിയ യാത്രക്കാരനെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം പിടികൂടി. ഇന്നലെ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കൊളംബോ വഴി റിയാദിലേക്ക് പോകാന്‍ എത്തിയ പാലക്കാട് സ്വദേശി എ റഫീഖി (23)നെയാണ് ജനന തീയതി തിരുത്തിയതിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം പിടികൂടിയത്. 30-5-1991 ആണ് യാഥാര്‍ഥ ജനനതീയതി. ഇത് 20-5-1989 എന്നാക്കി പാസ്‌പോര്‍ട്ടില്‍ തിരുത്തിയതിനാണ് അറസ്റ്റ്. പിടിയിലായ ഇയാളെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി.