സ്റ്റുഡന്‍സ് ഫെസ്റ്റ് വെള്ളിയാഴ്ച്ച

Posted on: January 1, 2014 9:31 pm | Last updated: January 1, 2014 at 9:31 pm

students festദോഹ: ഖത്തര്‍ ഐ.സി.എഫിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തഅലീമുല്‍ ഖുര്‍ആന്‍ മദ്രസയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ സ്റ്റുഡന്‍സ് ഫെസ്റ്റ് വെള്ളിയാഴ്ച്ച എം.ഇ.എസ് സ്‌കൂളില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു..ഉച്ചക്ക് പന്ത്രണ്ട രയോടെ ആരംഭിക്കുന്ന മത്സരപരിപാടിയില്‍ കിഡ്‌സ്, സബ്ജൂനിയര്‍, ജൂനിയര്‍,സീനിയര്‍ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ മാറ്റുരക്കും. ഖിറാഅത്ത്,വിവിധഭാഷാ പ്രസംഗങ്ങള്‍, മാപ്പിളപ്പാട്ട്, സംഘഗാനം, കഥപറയല്‍,അറബിഗാനം തുടങ്ങിയ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.പരിപാടിയുടെ ഭാഗമായി വിദ്യാ ര്‍ഥികളുടെ ദഫ് പ്രദര്‍ശനവും ഉണ്ടായിരിക്കും.