നിയമസഭയില്‍ ചോദ്യമുന്നയിക്കാന്‍ ഫേസ്ബുക്കില്‍ അവസരമൊരുക്കി ലതിക എം എല്‍ എ

Posted on: January 1, 2014 8:57 pm | Last updated: January 1, 2014 at 11:35 pm

kk lathikaകോഴിക്കോട്: മണ്ഡലത്തിലെ പ്രശ്നങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കാന്‍ ജനങ്ങള്‍ക്കും അവസരം. കെ.കെ ലതിക എംഎല്‍ എയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ഇതിന് അവസരമൊരുക്കുന്നത്. നിങ്ങള്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യങ്ങള്‍ ലതികയുടെ ഫേസ്ബുക്ക് പേജില്‍ പ്രതികരണമായോ പോസ്റ്റായോ നല്‍കുക. അതില്‍ നിന്ന് തിരഞ്ഞെടുത്ത ചോദ്യങ്ങള്‍ എം എല്‍ എ സഭയില്‍ ഉന്നയിക്കും. തപാല്‍ വഴിയും ചോദ്യങ്ങള്‍ അയക്കാം.  ചോദ്യം നല്‍കേണ്ട മാതൃകയും ലതിക നല്‍കിയിട്ടുണ്ട്.

പ്രസക്തമായതും നിയമ തടസ്സങ്ങള്‍ ഇല്ലാത്തതും സ്പീക്കര്‍ അനുവദിക്കുന്നതുമായ ചോദ്യങ്ങള്‍ നിയമസഭയിലെ തന്റെ ചോദ്യത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ലതിക തന്റെ പോസ്റ്റില്‍ പറയുന്നു. പോസ്റ്റിട്ട് ദിവസങ്ങള്‍ക്കകം തന്നെ മികച്ച പ്രതികരണമമാണ് ലഭിക്കുന്നത്.

പുതിയ സംരംഭങ്ങള്‍ തുടങ്ങുമ്പോഴെല്ലാം ലതിക എംഎല്‍എ ഫേയ്‌സ്ബുക്കിലൂടെ ജനങ്ങളുടെ അഭിപ്രായം തേടാറുണ്ട്. ഇതിനെല്ലാം മികച്ച പ്രതികരണവും ലഭിക്കാറുണ്ട്.

kk .lathika
ചോദ്യത്തിന്റെ മാതൃക