അജ്മാന്‍ ഐ സി എഫ്

Posted on: January 1, 2014 6:25 pm | Last updated: January 1, 2014 at 6:25 pm

അജ്മാന്‍: തിരുനബി വിളിക്കുന്നു എന്ന പ്രമേയത്തില്‍ അജ്മാന്‍ ഐ സി എഫ് സെന്‍ട്രല്‍ കമ്മിറ്റി റബീഉല്‍ അവ്വലില്‍ മീലാദ് കാമ്പയിന്‍ നടത്തും. ക്യാമ്പയിന്റെ ഉദ്ഘാടനം ഇന്ന് (ബുധന്‍) രാത്രി എട്ടിന് അജ്മാന്‍ സുന്നി സെന്ററില്‍ ബുര്‍ദ മജ്‌ലിസോടെ നടക്കും. ഐ സി എഫ് നാഷനല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബശീര്‍ സഖാഫി പുന്നക്കാട് ഉദ്ഘാടനം ചെയ്യും. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുര്‍റസാഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും.
മാസം മുഴുവന്‍ മൗലിദ് സദസ്, ബുര്‍ദ ആസ്വാദന സദസ്, സെമിനാര്‍, സുവനീര്‍ പ്രകാശനം, ക്വിസ് മത്സരം, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടക്കും. ഈ മാസം 10ന് തിരുനബി വിളിക്കുന്നു എന്ന പ്രമേയത്തില്‍ അജ്മാന്‍ ഉമ്മുല്‍ മുഅ്മിനീന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ പണ്ഡിതര്‍, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. റബീഉല്‍ അവ്വല്‍ 12ന് വിപുലമായ മൗലിദ്, ബുര്‍ദ മജ്‌ലിസ് എന്നിവ നടക്കും.