ദുബൈ പോലീസിന്റെ പട്രോളിംഗ്: പൊതുജനാഭിപ്രായം തേടും: മേധാവി

Posted on: January 1, 2014 6:22 pm | Last updated: January 1, 2014 at 6:22 pm

ദുബൈ: നഗരസരുക്ഷയുടെ ഭാഗമായി ദുബൈ പോലീസ് നടപ്പാക്കുന്ന പുതിയ പട്രോളിംഗ് സംവിധാനം പോലീസ് മേധാവി ബ്രിഗേഡിയര്‍ ഖമീസ് മത്താര്‍ അല്‍ മസീന വിലയിരുത്തി.
നഗരസുരക്ഷക്ക് ആവശ്യമായ ഏത് നടപടികള്‍ക്കും ദുബൈ പോലീസ് പ്രതിജ്ഞാബദ്ധമാണ്. അത്യാധുനിക വാഹനങ്ങളും ഉപകരണങ്ങളും ഈ ആവശ്യത്തിനായി എന്തു വിലകൊടുത്തും സ്വന്തമാക്കുമെന്നും പോലീസ് മേധാവി പറഞ്ഞു. കാലോചിതമായും ആവശ്യാനുസരണവും പോലീസിന്റെ പട്രോളിംഗില്‍ മാറ്റങ്ങള്‍ വരുത്തും. ഒരു ജനകീയ സംവിധാനമായി പോലീസിനെ മാറ്റുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ സ്വദേശികളും വിദേശികളുമായ പൊതുജനങ്ങളില്‍ നിന്നും സ്വീകരിക്കുമെന്നും പോലീസ് മേധാവി ഖമീസ് മത്താര്‍ അല്‍ മുസീന പറഞ്ഞു.