കണ്ണൂരില്‍ ലീഗ് ഓഫീസ് കത്തിച്ചു

Posted on: January 1, 2014 1:05 pm | Last updated: January 1, 2014 at 1:05 pm

leagueകണ്ണൂര്‍: കണ്ണൂര്‍ സിറ്റി കുറുവയില്‍ മുസ്‌ലിം ലീഗ് ഓഫീസ് ചൊവ്വാഴ്ച്ച രാത്രി അജ്ഞാതര്‍ തീവച്ച് നശിപ്പിച്ചു. കുറുവയിലെ കരാറിനകം സര്‍വീസ് സഹകരണ ബാങ്കിനു സമീപത്തെ അഹമ്മദ് കോയമ്മ തങ്ങള്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന കുറുവ ശാഖാ കമ്മിറ്റി ഓഫീസായ ലീഗ് ഹൗസിനു നേരേയാണ് ചൊവ്വാഴ്ച അര്‍ധരാത്രി ആക്രമണമുണ്ടായത്. വാതിലും നെയിം ബോര്‍ഡും അടിച്ചു തകര്‍ത്ത സംഘം ഓഫീസിന്റെ അഞ്ചു ജനല്‍ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു.

ആറുമാസം മുമ്പ് ഈ ഓഫീസിന്റെ വാതിലിനു തീവച്ചിരുന്നു. ഏഴാം തവണയാണ് ഓഫീസിനുനേരേ ആക്രമണം ഉണ്ടാകുന്നത്. കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

വിവരമറിഞ്ഞ് കണ്ണൂര്‍ ഡി വൈ എസ് പി പി സുകുമാരനും സി ഐ ടി കെ രത്‌നകുമാറും സ്ഥലത്തെത്തി. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുള്‍ഖാദര്‍ മൗലവി, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി, ട്രഷറര്‍ വി പി വമ്പന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.