ആന്‍ഡേഴ്‌സണ് 36 പന്തില്‍ നൂറ്; ഏകദിനത്തിലെ വേഗമേറിയ സെഞ്ച്വറി

Posted on: January 1, 2014 12:43 pm | Last updated: January 1, 2014 at 11:34 pm

andersonവെല്ലിങ്ടണ്‍: 36 പന്തില്‍ സെഞ്ച്വറി നേടിയ ന്യൂസിലാന്റ് താരം കോറി ആന്‍ഡേഴ്‌സണ്‍ ഏകദിനത്തിലെ വേഗമേറിയ സെഞ്ച്വറിയുടെ ഉടമയായി. 37 പന്തില്‍ സെഞ്ച്വറി നേടിയ പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിയുടെ റെക്കോര്‍ഡാണ് ആന്‍ഡേഴ്‌സണ്‍ തകര്‍ത്തത്. വെസ്‌റ്‌റ് ഇന്‍ഡീസിനെതിരായ മല്‍സരത്തിലാണ് ആന്‍ഡേഴ്‌സന്റെ ചരിത്ര നേട്ടം.

14 സിക്‌സറുകളും ആറ് ബൗണ്ടറികളുമടക്കം ആന്‍ഡേഴ്‌സണ്‍ 47 പന്തില്‍ നിന്ന് 131 റണ്‍സ് നേടി പുറത്താകാതെ നിന്നു. ആന്‍ഡേഴ്‌സണ് പുറമെ ജെസി റൈഡറും സെഞ്ച്വറി നേടി. ഇരുവരുടേയും വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില്‍ മഴമൂലം 21 ഓവറാക്കി വെട്ടിച്ചുരുക്കിയ മല്‍സരത്തില്‍ ന്യൂസിലാന്റ് 283 റണ്‍സ് നേടി.