Connect with us

Gulf

സൗദി ഇന്ത്യ ഉള്‍പ്പെടെ ആറുരാജ്യങ്ങളുമായി തൊഴില്‍ കരാര്‍ ഒപ്പുവെക്കും

Published

|

Last Updated

soudi ministerറിയാദ്: ഗാര്‍ഹിക തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതിനായി സൗദി അറേബ്യ ഇന്ത്യയുള്‍പ്പെടെ ആറുരാജ്യങ്ങളുമായി തൊഴില്‍ കരാര്‍ ഒപ്പിടും. കരാര് ഒപ്പിടുന്നതിനായി സൗദി തൊഴില്‍ മന്ത്രി ആദില്‍ ഫഖീഹ് ബുധനാഴ്ച്ച ഇന്ത്യയിലെത്തും. ഡെപ്യൂട്ടി തൊഴില്‍ മന്ത്രി ഡോ അഹമ്മദ് അല്‍ ഫഹദ് അറബ് ന്യൂസിന് നല്‍കിയ പ്രത്യക അഭിമുഖത്തിലാണ് ഇക്കാര്യമറിയിച്ചത്.

ഹൗസ് ഡ്രൈവര്‍, ക്ലീനര്‍, വീട്ടുജോലിക്കാര്‍, ട്യൂട്ടര്‍, തുടങ്ങി 12 തൊഴില്‍ വിഭാഗങ്ങളിലേക്കാണ് കരാര്‍ പ്രകാരം തൊഴിലാളികളെ തെരഞ്ഞെടുക്കുക. രേഖകളിലുണ്ടാവുന്ന പ്രശ്‌നങ്ങളില്‍ നിന്നും തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ കരാറിലുണ്ടാവും. തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭിക്കും.

അഞ്ച് വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പിടുക. അതിന് ശേഷം കരാര്‍ സ്വയം പുതുക്കപ്പെടും. തെരഞ്ഞെടുപ്പിന്റെ പേരില്‍ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്ന് എന്തെങ്കിലും കുറവ് വരുത്തുന്നത് തടയുന്നതിനും അത് ലംഘിക്കുന്നവരെ ശിക്ഷിക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ കരാറിലുണ്ട്.

ഫിലിപ്പീന്‍സിന് ശേഷം സൗദി തൊഴില്‍ സഹകരണ കരാര്‍ ഒപ്പിടുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ജനുവരി 14ന് ശ്രീലങ്കയുമായും തൊഴില്‍ കരാര്‍ ഒപ്പിടും. ഇന്ത്യോനേഷ്യ, വിയറ്റ്‌നാം, കമ്പോഡിയ, നേപ്പാള്‍ എന്നിവയാണ് സൗദി കരാര്‍ ഒപ്പിടുന്ന മറ്റുരാജ്യങ്ങള്‍. ഈ രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗിമിച്ചു വരികയാണ്.

തൊഴിലാളികള്‍ക്കെതിരായ നിയമലഘനങ്ങള്‍ കുറക്കുന്നതിന് പുതിയ കരാര്‍ സഹായകമാകുമെന്നാണ് പ്രതീക്ഷയെന്നും ഡെപ്യൂട്ടി തൊഴില്‍ മന്ത്രി അല്‍ ഫഹദ് പറഞ്ഞു.