പുതുവര്‍ഷം: കരിമരുന്ന് പ്രയോഗത്തില്‍ ദുബൈക്ക് റെക്കോര്‍ഡ്

Posted on: January 1, 2014 10:48 am | Last updated: January 1, 2014 at 10:48 am

dubai kari marunnuദുബൈ: ആറു മിനുട്ട് കൊണ്ട് 45 ലക്ഷം പടക്കങ്ങള്‍ക്ക് കൊണ്ട് മാനത്ത് വര്‍ണ്ണ വിസ്മയം തീര്‍ത്ത് ദുബൈ കരിമരുന്ന് പ്രയോഗത്തില്‍ ഗിന്നസ് റെക്കോര്‍ഡ് സൃഷ്ടിച്ചു. 1.7 മില്ല്യന്‍ ജനങ്ങളാണ് കരിമരുന്ന് പ്രയോഗം ആസ്വദിക്കാനെത്തിയത്.

95 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന പ്രദേശത്ത് 45 ഇടങ്ങളിലായി 450, 000 പടക്കങ്ങള്‍ക്ക് തിരികൊളുത്തിയാണ് കരിമരുന്ന് പ്രയോഗം നടത്തിയത്. നൂറോളം കമ്പ്യൂട്ടറുകളാണ് ഷോ നിയന്ത്രച്ചത്.

കരിമരുന്ന് പ്രയോഗത്തിന് മാറ്റ്കൂട്ടാന്‍ ഒപ്പം മ്യൂസിക്കല്‍ സൗണ്ട് ട്രാക്കുകളുമുണ്ടായിരുന്നു. അമേരിക്കയില്‍ നിന്നുള്ള ഗ്രൂസി കമ്പനിയുടെ ഇരുന്നൂറോളം വിദഗ്ധരടങ്ങുന്ന സംഘം 5000 മണിക്കൂര്‍ കൊണ്ടാണ് കരിമരുന്ന് പ്രയോഗത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയത്.