പാചക വാതക സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി, സിലിണ്ടറിന് 1293.50

Posted on: January 1, 2014 9:42 am | Last updated: January 2, 2014 at 7:07 am

lpg

ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുമാനിച്ചു. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് 230.16 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ വില 1293.50 രൂപയാവും. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചവര്‍ക്ക് 786 രൂപ സബ്‌സിഡി ലഭിക്കും.

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ വില 385.95 രൂപവര്‍ധിപ്പിച്ചു. ഇതോടെ സിലിണ്ടര്‍ വില 2184 രൂപ 50 പൈസയായി.