യൂത്ത് ലീഗ് യുവജന ജാഥ സമാപിച്ചു

Posted on: January 1, 2014 8:06 am | Last updated: January 1, 2014 at 8:06 am

മലപ്പുറം: മുസ്‌ലിംയൂത്ത് ലീഗ് യുവജന ജാഥ സമാപിച്ചു. ജനാധികാര വസന്തത്തിന് നിലാവിന്റെ കൊടിയടയാളം എന്ന പ്രമേയത്തില്‍ 16 ദിവസമാണ് ജാഥാ ക്യാപ്റ്റന്‍ നൗഷാദ് മണ്ണിശ്ശേരിയുടെയും വൈസ് ക്യാപ്റ്റന്‍ ഉസ്മാന്‍ താമരത്തിന്റേയും നേതൃത്വത്തിലുള്ള യുവജന ജാഥ ജില്ലയില്‍ പര്യടനം നടത്തിയത്. കാലത്ത് പൂക്കൊളത്തൂരില്‍ നിന്നു തുടങ്ങിയ ജാഥ വൈകുന്നേരം മുണ്ടുപറമ്പ് ജങ്ഷനില്‍ നിന്ന് ആരംഭിച്ച് കിഴക്കേതലയില്‍ സമാപിച്ചു.
സമാപന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. കേന്ദ്ര വിദേശ കാര്യസഹമന്ത്രി ഇ അഹമ്മദ്, വ്യവസായവകുപ്പ് മന്ത്രി പി കെ. കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബശീര്‍ എം പി, സിറാജ് ഇബ്രാഹിം സേട്ട്, കെ പി എ മജീദ്, പി വി അബ്ദുല്‍ വഹാബ്, ടി പി എം സാഹിര്‍, മന്ത്രി മഞ്ഞളാംകുഴി അലി, കെ എം ഷാജി എം എല്‍ എ, പി എം സാദിഖലി, സി കെ സുബൈര്‍, പി അബ്ദുല്‍ ഹമീദ്, എം എല്‍ എമാരായ പി ഉബൈദുല്ല, അബ്ദുര്‍റഹിമാന്‍ രണ്ടത്താണി, കെ മുഹമ്മദുണ്ണിഹാജി, പി കെ ബശീര്‍, എം ഉമര്‍, അഡ്വ. എന്‍ സൂപ്പി, കെ പി മുഹമ്മദ് കുട്ടി, സലീം കുരുവമ്പലം, എം എ ഖാദര്‍, നൗശാദ് മണ്ണിശേരി, ഉസ്മാന്‍ താമരത്ത്, അഷ്‌റഫ് മാടാന്‍, കെ എം അബ്ദുല്‍ ഗഫൂര്‍, സി എച്ച് ഇഖ്ബാല്‍ പ്രസംഗിച്ചു.