Connect with us

Palakkad

കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ കെട്ടിടനിര്‍മാണം: കോടികളുടെ അധിക ബാധ്യത

Published

|

Last Updated

അഗളി: അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ കെട്ടിടനിര്‍മാണം തുടങ്ങിയിട്ട് അഞ്ച്‌വര്‍ഷം. സര്‍ക്കാരിന് കോടിക്കണക്കിന് രൂപയുടെ അധികബാധ്യത ഉണ്ടാക്കിയ പദ്ധതി തുടരുന്നതിന് യാതൊരു നടപടിയുമുണ്ടാവുന്നില്ല.
70 ലക്ഷം രൂപ ചെലവില്‍ 2007-2008 ലാണ് അഗളി സ്‌റ്റേറ്റ് ബേങ്കിന് സമീപം കെട്ടിടനിര്‍മാണം തുടങ്ങിയത്. സംസ്ഥാന നിര്‍മിതി കേന്ദ്രമാണ് കരാര്‍ ഏറ്റെടുത്തത്. ഗഡുക്കളായി നിര്‍മിതികേന്ദ്ര തുക കൈപ്പറ്റുകയും ചെയ്തിരുന്നു.കെട്ടിടനിര്‍മാണം പൂര്‍ത്തീകരിക്കണമെങ്കില്‍ പുതിയ എസ്റ്റിമേറ്റില്‍ രണ്ടുകോടിയെങ്കിലും ചെലവുകണക്കാക്കപ്പെടുന്നുണ്ട്.
തദ്ദേശ സ്വയം”രണവകുപ്പിലെ എന്‍ജിനീയര്‍മാരും നിര്‍മിതികേന്ദ്രവും തമ്മിലുള്ള അഭിപ്രായ വ്യതാസത്തെതുടര്‍ന്നാണ് പദ്ധതി പാതിവഴിയില്‍ നിലച്ചതെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. നിര്‍മിതിയെ കരാറില്‍നിന്ന് പുറത്താക്കുന്നതായി കാണിച്ച് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഇപ്പോള്‍ കത്തുനല്‍കിയിട്ടുണ്ട്. നിര്‍മാണ ഘട്ടത്തിലുണ്ടാവുന്ന നഷ്ടത്തിന് നിര്‍മിതികേന്ദ്രം ഉത്തരവാദിയാണെന്നും കത്തില്‍ പറയുന്നു.
എന്നാല്‍, എന്‍ജിനീയറിഗ് വിഭാഗം ചെക്‌മെഷര്‍മെന്റ് സമയത്ത് നല്‍കാത്തതാണ് നിര്‍മാണം നിലക്കാന്‍ കാരണമെന്നാണ് സംസ്ഥാന നിര്‍മിതികേന്ദ്രം അധികൃതരുടെ വാദം. ബി ആര്‍ ജ ഫണ്ടില്‍നിന്ന് തുക വകയിരുത്തി നിര്‍മാണം പൂര്‍ത്തീകരിക്കാമെങ്കിലും ബ്ലോക്ക് പഞ്ചായത്ത് അതിന് തയ്യാറായിട്ടുമില്ല. ഉദ്യോഗസ്ഥരുടെ തര്‍ക്കങ്ങളില്‍ കുടുങ്ങി അട്ടപ്പാടിയിലെ ചെറുകിട കര്‍ഷകന്റെ ആവശ്യമായ കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ നിര്‍മാണം നീളുമ്പോള്‍ ലാഭം കൊയ്യുന്നത് ഇടനിലക്കാരും തമിഴ്‌നാടന്‍ സംഘങ്ങളുമാണ്.