ഇനി പ്രധാനമന്ത്രിയാകാനില്ല: മന്‍മോഹന്‍ സിംഗ്‌

Posted on: December 28, 2013 12:10 am | Last updated: December 28, 2013 at 12:10 am

manmohan singhന്യൂഡല്‍ഹി: മൂന്നാം തവണയും പ്രധാനമന്ത്രിയാകാന്‍ താത്പര്യമില്ലെന്ന് ഡോ. മന്‍മോഹന്‍ സിംഗ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വഴികാട്ടിയായി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഇക്കാര്യം സോണിയാ ഗാന്ധിയെ അറിയിച്ചതായും സൂചനയുണ്ട്.
രണ്ട് ദിവസം മുമ്പാണ് മന്‍മോഹന്‍ സിംഗ് നിലപാട് വെളിപ്പെടുത്തിയത്. ഇക്കാര്യം വിശദീകരിക്കാന്‍ അടുത്ത മാസം ആദ്യം അദ്ദേഹം വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.