അല്‍മഖര്‍ സില്‍വര്‍ ജൂബിലി ജില്ലാ നേതൃ സംഗമം സമാപിച്ചു

Posted on: December 24, 2013 12:12 am | Last updated: December 24, 2013 at 12:12 am

കണ്ണൂര്‍: 2014 ഏപ്രില്‍ 12, 13 തീയതികളില്‍ തളിപ്പറമ്പ് നാടുകാണി ദാറുല്‍ അമാനില്‍ നടക്കുന്ന അല്‍മഖര്‍ സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി കണ്ണൂര്‍ അല്‍ അബ്‌റാറില്‍ ജില്ലാ സ്ഥാപന സംഘടനാ നേതൃസംഗമം സംഘടിപ്പിച്ചു. കെ പി ഹംസ മുസ്‌ലിയാരുടെ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു. കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, എസ് ബി പി തങ്ങള്‍ പാനൂര്‍, സയ്യിദ് മുഹമ്മദ് അസ്‌ലം ജിഫ്രി, സയ്യിദ് സുഹൈല്‍ അസ്സഖാഫ്, സി കെ ഉസ്മാന്‍ മുസ്‌ലിയാര്‍ കാഞ്ഞിരോട്, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, അബ്ദുല്ലത്വീഫ് സഅദി പഴശ്ശി, ഫൈളുര്‍റഹ്മാന്‍ ഇര്‍ഫാനി, അബ്ദുല്ലക്കുട്ടി ബാഖവി, ഉമര്‍ ഹാജി മട്ടന്നൂര്‍, അബ്ദുസ്വമദ് അമാനി, അബ്ദുര്‍റശീദ് നരിക്കോട്, വി കെ അസൈ ഹാജി, യൂസുഫ് ഹാജി പെരുമ്പ, ബി എ അലി മൊഗ്രാല്‍, അലിക്കുഞ്ഞി അമാനി, അബ്ദുല്‍ ഹകീം സഅദി സംബന്ധിച്ചു. സമ്മേള പ്രചാരണത്തിന് സോണല്‍ കോഡിനേറ്റര്‍മാറായി ശറഫുദ്ദീന്‍ അമാനി മട്ടന്നൂര്‍, മഹ്മൂദ് മാസ്റ്റര്‍ ചക്കരക്കല്‍, റഫീഖ് അമാനി പെരിങ്ങോം, സമദ് അമാനി തളിപ്പറമ്പ്, എം ടി പി ഇസ്മാഈല്‍ പയ്യന്നൂര്‍, യു സി അബ്ദുല്‍ മജീദ് തലശ്ശേരി, മൂസ സഅദി പേരാവൂര്‍, ഇബ്‌റാഹിം മാസ്റ്റര്‍ കൂത്തുപറമ്പ്, ഇസ്മാഈല്‍ മാസ്റ്റര്‍ ഇരിക്കൂര്‍, മഹ്മൂദ് മൗലവി കണ്ണൂര്‍, മുഹമ്മദ് സഖാഫി ചൊക്ലി പാനൂര്‍, അബ്ദുല്‍കരീം സഅദി മാടായി, പി കെ അബ്ദുര്‍റഹ്മാന്‍ മാസ്റ്റര്‍ പാലത്തുങ്കര തിരഞ്ഞെടുത്തു. അറിവ്, അനുകമ്പ, അര്‍പ്പണം എന്ന പ്രമേയത്തില്‍ സമ്മേളനത്തിന് വിവിധ പരിപാടികള്‍ ആവിഷ്‌കരിച്ചു.