കോല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്തവരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. 2012 ജൂലൈ 15 നാണ് മമത ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചത്.
സര്‍ക്കാരിന്റെ നേട്ടങ്ങളും വികസന പ്രവര്‍ത്തനങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാനും കേന്ദ്ര സര്‍ക്കാറിനേയും സംസ്ഥാനത്തെ പ്രതിപക്ഷത്തേയും വിമര്‍ശിക്കാനും മമത ഫെയ്‌സ്ബുക്ക് പേജ് ഉപയോഗിക്കുന്നുണ്ട്. ഏറ്റവും പുതുതായി പേജില്‍ വന്നത് അന്തരിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയോടുളള ആദരസൂചകമായി അപ്‌ലോഡ് ചെയ്ത പോസ്റ്റാണ്.
ഫോളോവേഴ്‌സിന് അഭിപ്രായം രേഖപ്പെടുത്തുന്നതിനുളള സ്വാതന്ത്ര്യം പേജിലുണ്ടെങ്കിലും അസഭ്യ കമറ്റുകളെ പ്രോത്സാഹിപ്പിക്കില്ല.