പ്രകൃതി ക്ഷോഭങ്ങളില്‍ നിന്ന് രക്ഷ ലഭിക്കാനുള്ള പരിഹാരം പ്രാര്‍ഥന മാത്രം: കാന്തപുരം

Posted on: December 19, 2013 7:38 am | Last updated: December 19, 2013 at 7:38 am

kanthapuram NEപരപ്പനങ്ങാടി: പ്രകൃതിക്ഷോഭങ്ങള്‍ തുടര്‍ച്ചയായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മനസറിഞ്ഞ പ്രാര്‍ത്ഥന മാത്രമേ പരിഹാരമാകൂവെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
ഭൂചലനം, നാഥനിലേക്ക് മടങ്ങാം എന്ന ശീര്‍ഷകത്തില്‍ സമസ്ത തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി പരപ്പനങ്ങാടി തഅ്‌ലീം ക്യാമ്പസില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അധാര്‍മ്മികപമായ നീക്കങ്ങളും ജീവിത ശൈലികളും നാഥന്റെ പരീക്ഷണങ്ങള്‍ക്ക് ഹേതുവാകുമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി സംസാരിച്ചു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് യൂസുഫ് ജീലാനി വൈലത്തൂര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
അബൂഹനീഫല്‍ ഫൈസി തെന്നല, സ്വാദിഖ് സഖാഫി പെരിന്താറ്റിരി, എന്‍ വി അബ്ദുര്‍ റസാഖ് സഖാഫി, അബ്ദുല്ല ഫൈസി പെരുവള്ളൂര്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, നാസര്‍ ഹാജി ഓമച്ചപ്പുഴ, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, മുജീബുറഹ്മാന്‍ മിസ്ബാഹി, സൈനുദ്ധീന്‍ സഖാഫി, ശക്കീര്‍ അരിമ്പ്ര സംബന്ധിച്ചു.