Connect with us

Ongoing News

ലാസ്റ്റ് ഗ്രേഡ് വിജ്ഞാപനം 31ന്; വിദ്യാഭ്യാസ യോഗ്യതയില്‍ മാറ്റമില്ല

Published

|

Last Updated

തിരുവനന്തപുരം: വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികക്കുള്ള വിജ്ഞാപനം ഈ മാസം 31ന് പ്രസിദ്ധീകരിക്കാന്‍ പി എസ് സി യോഗം തീരുമാനിച്ചു. രണ്ട് ജില്ലകള്‍ക്ക് ഒരു പരീക്ഷ എന്ന ക്രമത്തില്‍ ഏഴ് ഘട്ടങ്ങളിലായിട്ടാണ് 14 ജില്ലകളിലെയും പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. 2014 സപ്തംബര്‍ 20 മുതല്‍ ഡിസംബര്‍ 20വരെയാണ് പരീക്ഷ നടക്കുക.
നിലവിലുള്ള റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന 2015 ജൂണ്‍ 30ന് പുതിയ പട്ടിക പ്രസിദ്ധീകരിക്കും. നിലവിലുള്ള യോഗ്യതയനുസരിച്ചായിരിക്കും വിജ്ഞാപനം. ലാസ്റ്റ് ഗ്രേഡിന് എസ് എസ് എല്‍ സി വിജയം യോഗ്യതയാക്കി സര്‍ക്കാര്‍ പുതുക്കിയെങ്കിലും സ്‌പെഷ്യല്‍ റൂള്‍സില്‍ ഭേദഗതി വരുത്താത്തതിനെത്തുടര്‍ന്ന് ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. അതിനാല്‍, ഏഴാംക്ലാസ് വിജയം അടിസ്ഥാനമാക്കിയായിരിക്കും ഇത്തവണയും വിജ്ഞാപനം തയ്യാറാക്കുന്നത്. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനാകില്ലെന്ന സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥയും ഇത്തവണ നടപ്പാക്കാനാവില്ല. എല്‍ ഡി ക്ലര്‍ക്ക് പരീക്ഷ കഴിഞ്ഞ ശേഷം വിജ്ഞാപനം പ്രസിദ്ധീകരിക്കാനാണ് പി എസ് സി ആദ്യം ആലോചിച്ചിരുന്നത്.
എന്നാല്‍, വിജ്ഞാപനം നേരത്തേ പ്രസിദ്ധീകരിച്ച് പരീക്ഷ അടുത്ത വര്‍ഷം നടത്തണമെന്ന് കമ്മീഷന്റെ പ്ലാനിംഗ് ആന്‍ഡ് പ്രയോററ്റൈസേഷന്‍ കമ്മിറ്റി നിര്‍ദേശിച്ചു. അതനുസരിച്ചാണ് ഈ മാസം തന്നെ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം പ്രായപരിധി അവസാനിക്കുന്നവരുടെ അവസരം നഷ്ടമാകാതിരിക്കാനാണ് ഡിസംബറില്‍ തന്നെ വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്ന് കമ്മിറ്റി ശിപാര്‍ശ ചെയ്തത്. 2014 സപ്തംബര്‍ 20- തിരുവനന്തപുരം, വയനാട്, ഒക്ടോബര്‍ 11- ആലപ്പുഴ, പാലക്കാട്, ഒക്ടോബര്‍ 25- പത്തനംതിട്ട, കാസര്‍കോട്, നവംബര്‍ എട്ട്- ഇടുക്കി, കോഴിക്കോട്, നവംബര്‍ 22- കോട്ടയം, മലപ്പുറം, ഡിസംബര്‍ 6- കൊല്ലം, തൃശ്ശൂര്‍, ഡിസംബര്‍ 20- കണ്ണൂര്‍, എറണാകുളം എന്നിങ്ങനെയാണ് പരീക്ഷ നടക്കുക. പഴയ യോഗ്യതയനുസരിച്ച് പി എസ് സി വിളിക്കുന്ന അവസാനത്തെ വിജ്ഞാപനമായിരിക്കും ഇത്. 2009 ഡിസംബര്‍ 31നാണ് മുന്‍ വിജ്ഞാപനം വന്നത്. എല്ലാ ജില്ലകളുടെയും റാങ്ക് പട്ടിക 2012 ജൂണ്‍ 29നും നിലവില്‍ വന്നു. 13 ലക്ഷത്തോളം പേരാണ് കഴിഞ്ഞ തവണ പരീക്ഷ എഴുതിയത്.

Latest