സി ബി എസ് ഇ കലോത്സവം: തൃശൂരിന് കലാകിരീടം

Posted on: December 17, 2013 12:23 am | Last updated: December 17, 2013 at 12:23 am

മാള(തൃശൂര്‍): നാലുദിവസം മാളയുടെ രാപ്പകലുകളെ ധന്യമാക്കിയ പത്തൊമ്പതാമത് സി ബി എസ് ഇ സംസ്ഥാന കലോത്സവത്തില്‍ തൃശൂര്‍ ജില്ലക്കും ആതിഥേയരായ മാള ഹോളി ഗ്രെയ്‌സ് അക്കാഡമി സ്‌കൂളിനും ഓവറോള്‍ കിരീടം.
4707 പോയിന്റ് നേടിയാണ് തൃശൂര്‍ ജില്ല കിരീടം ചൂടിയത്. ഹോളിഗ്രേസ് അക്കാദമി 602 പോയിന്റ് നേടിയാണ് സ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാമതെത്തിയത്. 4660 പോയ്ന്റ് നേടിയ എറണാകുളം ജില്ലക്കാണ് രണ്ടാംസ്ഥാനം. 1090 പോയിന്റുമായി കോഴിക്കോട് ജില്ലയാണ് മൂന്നാമത്. സ്‌കൂള്‍ തലത്തില്‍ റാണി പബ്ലിക് സ്‌കൂള്‍ വടകര 560 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. 529 പോയിന്റ് നേടിയ തൃശൂരിന്റെ ഐ ഇ എസ് ചിറ്റിലപ്പിള്ളിയാണ് മൂന്നാമതെത്തിയത്.
സമാപന സമ്മേളനം കെ പി ധനപാലന്‍ എം പി ഉദ്ഘാടനം ചെയ്തു. സി ബി എസ് ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി പി എം ഇബ്രാഹിംഖാന്‍ അധ്യക്ഷനായിരുന്നു. വിജയികള്‍ക്ക് സിനിമാ നടന്‍ ബാല സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഹോളിഗ്രെയ്‌സ് ചെയര്‍മാന്‍ അഡ്വ.രാജു ഡേവിസ് പെരേപ്പാടന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശിവരാമന്‍ സംസാരിച്ചു.