എസ് എസ് എഫ് വിസ്ഡം ഫെസ്റ്റ്: സംഘാടക സമിതി പ്രവര്‍ത്തനമാരംഭിച്ചു

Posted on: December 16, 2013 12:20 pm | Last updated: December 16, 2013 at 12:20 pm

മലപ്പുറം: എസ് എസ് എഫ് മലപ്പുറം ജില്ലാ വിസ്ഡം ഫെസ്റ്റ് 2013ന് ഊരകം വെങ്കുളത്ത് സംഘാടന സമിതിയായി പ്രവര്‍ത്തനമാരംഭിച്ചു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ ജില്ലയിലെ എട്ട് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വീസ് പ്രീ-കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ഥികളാണ് പങ്കെടുക്കുക.
ഊരകം വെങ്കുളത്ത് എഡു വില്ലേജ് സ്‌ക്വയറിലാണ് ഈമാസം 25ന് ഫെസ്റ്റിന് വേദിയൊരുങ്ങുന്നത്. വിദ്യാര്‍ഥികളേയും, രക്ഷിതാക്കളേയും സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതി ഒരുക്കുന്നത്. വിദ്യാര്‍ഥികളിലെ സര്‍ഗാത്മക കഴിവുകളെ മികവുറ്റതാക്കാനും കലാ-കായിക രംഗത്ത് ക്രിയാത്മകമായ ഇടപെടലുമാണ് ഫെസ്റ്റിലൂടെ സാധ്യമാകുക. ഊരകം എഡ്യൂ വില്ലേജ് ക്യാമ്പസില്‍ നടന്ന സംഘാടകര സമിതി രൂപവത്കരണം എസ് എസ് എഫ് ജില്ലാ സെക്രട്ടറി എം കെ മുഹമ്മദ് സ്വഫ്‌വാന്‍ ഉദ്ഘാടനം ചെയ്തു. കാരാത്തോട് സെക്ടര്‍ പ്രസിഡന്റ് പി എ നസ്വീര്‍ സഖാഫി കോട്ടുമല അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി ഭാരവാഹികളായി നെച്ചിക്കാടന്‍ നാസര്‍ (ചെയര്‍മാന്‍) ആശിഖുറ ഹ്മാന്‍ വെങ്കുളം (കണ്‍വീനര്‍) ശംസുദ്ദീന്‍ ലത്വീഫി, അഷ്‌റഫ് സൈനി (വൈസ് ചെയര്‍മാന്‍) കമാല്‍ സഖാഫി കാരാത്തോട്, ശക്കീര്‍ മുസ്‌ലിയാര്‍ കോട്ടുമല (ജോ. കണ്‍വീനര്‍) പി എ നസീര്‍ സഖാഫി (കോഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു.