ചിലി പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ മിഷേല്‍ ബാഷ് ലെക്ക് വിജയം

Posted on: December 16, 2013 11:17 am | Last updated: December 16, 2013 at 11:17 am

bashleസാന്റിയാഗോ: ലാറ്റിനമേരിക്കന്‍ രാജ്യമായ ചിലിയില്‍ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മിഷേല്‍ ബാഷ്‌ലെക്ക് വന്‍ മുന്നേറ്റം. 90 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 62 ശതമാനം വോട്ടാണ് മിഷേലിന് ലഭിച്ചത്. മുന്‍ മന്ത്രി കൂടിയായ വലതുപക്ഷ സ്ഥാനാര്‍ത്ഥി ഈവ്‌ലിന് ലഭിച്ചത് 38 ശതമാനം വോട്ടാണ്. 2006 മുതല്‍ 2010 വരെ രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലിരുന്ന ബാഷ്‌ലെ ഇത് രണ്ടാം തവണയാണ് ഈ പദവിയിലെത്തുന്നത്. രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയാണ് ബാഷ്‌ലെ. നവംബറില്‍ നടന്ന വോട്ടെടുപ്പില്‍ ആര്‍ക്കും 50 ശതമാനത്തിലധികം വോട്ട ലഭിക്കാത്തതിനാല്‍ വീണ്ടും തെരെഞ്ഞെടുപ്പ് നടത്തുകയായിരുന്നു.