Connect with us

Gulf

നിസാര്‍ ചോമയിലിനെ ആദരിച്ചു

Published

|

Last Updated

ദോഹ: സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യുവ സംരംഭകനും ട്രൈവാലി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ നിസാര്‍ ചോമയിലിനെ മീഡിയ പ്ലസ് ആദരിച്ചു.

കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി കേരളത്തിനകത്തും പുറത്തും അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും എല്ലാ സംരംഭകര്‍ക്കും മാതൃകയാണെന്നും ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേ മീഡിയ പ്ലസ് സി ഇ ഒ അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു. ഇത്തരം സംരംഭകരെ അനുമോദിക്കുന്നത് മറ്റുള്ളവര്‍ക്കും പ്രോത്സാഹനമാവുമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യ സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്തുവാനുള്ള എളിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുമെന്നും നിസാര്‍ ചോമയില്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
പ്രശസ്ത മാന്ത്രികനും ആക്ട് ഫോര്‍ ഹ്യൂമാനിറ്റിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പ്രൊഫസര്‍ ആര്‍ കെ മലയത്ത് നിസാറിന് ഉപഹാരം കൈമാറി. ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹബീബുറഹ്മാന്‍ കിഴിശ്ശേരി സംസാരിച്ചു.

 

Latest