കബഡി ലോകകപ്പ് കിരീടം ഇന്ത്യക്ക്

Posted on: December 15, 2013 7:57 am | Last updated: December 15, 2013 at 7:57 am

kabadi

ലുധിയാന: കബഡി ലോകകപ്പ് ഫൈനലില്‍ ബന്ധവൈരികളായ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യക്ക് വിജയം. ലുധിയാനയില്‍ ശനിയാഴ്ച നടന്ന മത്സരത്തില്‍ ഒന്‍പതു പോയിന്റിനാണ് ഇന്ത്യ, പാക്കിസ്ഥാനെ തറപറ്റിച്ചത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ രണ്ടു പോയിന്റ് മാത്രമായിരുന്നു ഇന്ത്യയുടെ ലീഡ് (23-21). എന്നാല്‍ രണ്ടാം പകുതിയില്‍ മികച്ച കളി പുറത്തെടുത്ത ഇന്ത്യ വ്യക്തമായ മുന്‍തൂക്കം നേടി.

കളിയവസാനിക്കുമ്പോള്‍ 48-39 സ്‌കോറിനു ഇന്ത്യ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ കീഴടക്കി. അടുത്ത കബഡി ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും സംയുക്തമായി ആഥിഥേയത്വം വഹിക്കും. സഹോദര്യവും സൗഹൃദവും മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇരു രാജ്യങ്ങളും സംയുക്തമായി അടുത്ത ലോകകപ്പിനു ആഥിഥേയത്വം സ്വീകരിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.