അല്‍ മദീന സമ്മേളനം പതിനായിരങ്ങളുടെ സംഗമത്തോടെ ഇന്ന് സമാപിക്കും

Posted on: December 15, 2013 6:00 am | Last updated: December 15, 2013 at 11:59 pm

മംഗലാപുരം: മഞ്ഞനാടി അല്‍ മദീനയുടെ ഇരുപതാം വാര്‍ഷിക സമ്മേളനത്തിന് ഇന്ന് രാത്രി പതിനായിരങ്ങളുടെ സംഗമത്തോടെ തിരശ്ശീല വീഴും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
ഖമറുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. ആശിഖു റസൂല്‍ ഉസാമുദ്ദീന്‍ മുസ്തഫാ അല്‍ മഹല്‍ അബൂദബി മുഖ്യാതിഥിയായിരിക്കും. നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പി എം അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, ചിത്താരി ഹംസ മുസ്‌ലിയാര്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പൊസോട്ട്, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, യേനപ്പോയ അബ്ദുല്ലക്കുഞ്ഞിഹാജി, സി എം ഇബ്‌റാഹീം സാഹിബ്, എന്‍ എം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, എം എസ് എം അബ്ദുര്‍റശീദ് സൈനി സംബന്ധിക്കും.
രാവിലെ പത്ത് മണിക്ക് നടക്കുന്ന ഉലമാ സംഗമത്തില്‍ സി മുഹമ്മദ് ഫൈസി വിഷയമവതരിപ്പിക്കും. ഉച്ചക്ക് ഒരു മണിക്ക് നോര്‍ത്ത് കര്‍ണാടക ഹോം ഉദ്ഘാടനം ചെയ്യും.
രണ്ട് മണിക്ക് നടക്കുന്ന രാഷ്ട്രീയ സൗഹാര്‍ദ സമ്മേളനം കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി കെ റഹ്മാന്‍ ഖാന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന മന്ത്രിമാരായ യു ടി ഖാദര്‍, ഖമറുല്‍ ഇസ്‌ലാം, വി രാമനാഥറൈ, വിനയകുമാര്‍ സൊറകെ, കിമ്മന രത്‌നാകര, അഭയ ചന്ദ്രജൈന്‍, എം പി നളിന്‍കുമാര്‍ സംബന്ധിക്കും.