സൗരവ് ഗാംഗുലിക്ക് ലോക്‌സഭാ ടിക്കറ്റ് നല്‍കാമെന്ന് ബി ജെ പി

Posted on: December 14, 2013 1:45 pm | Last updated: December 14, 2013 at 6:45 pm

gangulyകൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്ക് പശ്ചിമ ബംഗാളില്‍ നിന്നും ലോക്‌സഭയിലേക്കുള്ള ടിക്കറ്റ് നല്‍കാന്‍ തയാറാണെന്ന് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി ഗാംഗുലിയെ അറിയിച്ചു. അധികാരത്തിലെത്തിയാല്‍ കായിക മന്ത്രിയാക്കും എന്ന വാഗ്ദാനവും ബി ജെ പി നല്‍കിയിട്ടുണ്ട്.

ബി ജെ പി തനിക്ക് ഇത്തരമൊരു വാഗ്ദാനം നല്‍കി എന്നത് സ്ഥിരീകരിച്ച ഗാംഗുലി എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അറിയിച്ചു. തീരുമാനം എന്തായാലും അത് വൈകാതെ തന്നെ അറിയിക്കുമെന്നും ഗാംഗുലി പറഞ്ഞു. കഴിഞ്ഞ മാസം സുഹൃത്തിനൊപ്പം ഗാംഗുലി ബി ജെ പി നേതാവ് വരുണ്‍ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു.