എസ് എസ് എഫ് പ്രവര്‍ത്തകര്‍ക്ക് ഒന്നാം സ്ഥാനം

Posted on: December 11, 2013 12:43 am | Last updated: December 11, 2013 at 12:43 am

തേഞ്ഞിപ്പലം: വിദൂര വിദ്യാഭ്യാസ വിഭാഗം കലോത്സവത്തിന്റെ അറബിക് മത്സരങ്ങളില്‍ എസ് എസ് എഫ് പ്രവര്‍ത്തകര്‍ക്ക് ഒന്നാം സ്ഥാനം. അറബി പ്രസംഗത്തില്‍ പുനൂര്‍ മര്‍കസ് ഗാര്‍ഡനിലെ കെ അബ്ദുല്‍ ലത്വീഫും അറബി കഥാരചനയില്‍ തൃപ്പനച്ചി അല്‍ ഇര്‍ശാദിലെ എ പി മന്‍സൂറുമാണ് ഒന്നാം സ്ഥാനം നേടിയത്. ഒളവട്ടൂര്‍ സ്വദേശിയായ അബ്ദുല്‍ ലത്വീഫ് കഴിഞ്ഞ വര്‍ഷത്തെ എസ് എസ് എഫ് സാഹിത്യോത്സവിലെ അറബിക് പ്രബന്ധരചന മത്സരത്തിലെ ഒന്നാം സ്ഥാനക്കാരനാണ്. വ്യക്തിഗതാ ഇനത്തില്‍ മത്സരിച്ചാണ് എ പി മന്‍സൂര്‍ മലപ്പുറം ജില്ലാ മത്സരത്തില്‍ അറബിക് കഥയില്‍ ഒന്നാമതെത്തിയത്. മലപ്പുറത്തിന് വേണ്ടി മത്സരിച്ച് വിജയിച്ച എ പി മന്‍സൂര്‍ വേങ്ങര കുറ്റാളൂര്‍ സ്വദേശിയാണ്.