തിരുവഞ്ചൂരിനെ മാറ്റണം; നിലപാട് കടുപ്പിച്ച് കെ സുധാകരന്‍

Posted on: December 10, 2013 11:15 am | Last updated: December 10, 2013 at 11:15 am

sudhakaranന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മാറ്റണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ എം പി ഹൈക്കമാന്റിന് പരാതി നല്‍കി. തിരുവഞ്ചൂരിനെ മാറ്റിയില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സുധാകരന്‍ ഹൈക്കമാന്റിനെ അറിയിച്ചു.

തിരുവഞ്ചൂരിനെ മാറ്റണമെന്ന ആവശ്യം സുധാകരന്‍ ഏറെ നാളായി ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടിരുന്നില്ല. ഇരുവരും തമ്മില്‍ രൂക്ഷമായ വാകാപോരിനും ഇത് കാരണമായിരുന്നു. ഈ ഘട്ടത്തിലാണ് തിരുവഞ്ചൂരിനെ മാറ്റണമെന്ന ആവശ്യവുമായി സുധാകരന്‍ ഹൈക്കമാന്റിനെ സമീപിച്ചിരിക്കുന്നത്.