പട്ടാമ്പി താലൂക്ക് ഉദ്ഘാടനത്തിന് 1001 അംഗ സ്വാഗത സംഘം

Posted on: December 10, 2013 7:34 am | Last updated: December 10, 2013 at 7:34 am

പട്ടാമ്പി: 23ന് നടക്കുന്ന പട്ടാമ്പി താലൂക്ക് ഉദ്ഘാടനത്തിന് വിപുലമായി ഒരുക്കം. ജില്ലാ കലക്ടര്‍ രാമചന്ദ്രന്റെ അധ്യക്ഷതയില്‍ പട്ടാമ്പിയില്‍ ചേര്‍ന്ന യോഗം 1001 സ്വാഗതസംഘം രൂപവത്ക്കരിച്ചു.
സി പി മുഹമ്മദ് എം എല്‍ എ, വി ടി ബല്‍റാം എം ല്‍ എ, സി എ എം എ കരീം, എന്‍ പി വിനയകുമാര്‍, ടി പി ഷാജി, പി എം വാസുദേവന്‍, വേണുഗോപാല്‍, കെ മുജീബ്‌റഹിമാന്‍, പി ടി വേണുഗോപാല്‍, എഡിഎം ഗണേശന്‍, സബ്കലക്ടര്‍ കാര്‍ത്തികേയന്‍, ഡി വൈ എസ് പി ഷറഫുദ്ദീന്‍, തഹസില്‍ദാര്‍ വിശ്വനാഥന്‍, തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടി, നിയുക്ത പട്ടാമ്പി തഹസില്‍ദാല്‍ വിജയന്‍, ബാബു കോട്ടയില്‍, കെ എച്ച്. ഗഫൂര്‍, വി എം മുഹമ്മദലി, കമ്മുക്കുട്ടി എടത്തോള്‍, പട്ടാമ്പി പഞ്ചായത്ത് പ്രസിഡണ്ട് കെ പി വാപ്പുട്ടി സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികള്‍: എം ബി രാജേഷ് എം പി, ഇ ടി മുഹമ്മദ് ബഷീര്‍ എംപി, എം. ചന്ദ്രന്‍, ഷാഫി പറമ്പില്‍, ജില്ലാ കലക്ടര്‍ (രക്ഷാധികാരി), സിപി. മുഹമ്മദ് എംഎല്‍എ (ചെയര്‍മാന്‍) എന്നിവരെ തിരഞ്ഞെടുത്തു.