മാല കലാഭവന്‍ മണിക്ക് തിരിച്ചു നല്‍കി; 7000 രൂപ പിഴയടച്ചു

Posted on: December 9, 2013 7:09 pm | Last updated: December 9, 2013 at 7:09 pm

Kalabhavan maniകൊച്ചി: കസ്റ്റംസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയ സംഭവത്തില്‍ നടന്‍ കലാഭവന്‍ മണി നെടുംബാശേരി കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് മുന്‍പാകെ ഹാജരായി. ഉദ്യോഗസ്ഥരോട് മണി ഖേദം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കസ്റ്റംസ് പിടിച്ചെടുത്ത മണിയുടെ വള തിരികെ നല്‍കി. മതിയായ രേഖകളില്ലാതെ സ്വര്‍ണം കൊണ്ടുവന്നതിന് 7000 രൂപ പിഴയും മണി അടച്ചു.

വിദേത്തുനിന്ന് അളവില്‍ കവിഞ്ഞ സ്വര്‍ണം കൊണ്ടുവന്നത് ചോദ്യംചെയ്ത ഉദ്യോഗസ്ഥരോട് മണി അപമര്യാദയായി പെരുമാറിയെന്നായിരുന്നു കേസ്. കസ്റ്റംസ് മുന്‍പാകെ ഹാജരാകണമെന്നറിയിച്ച് മണിക്ക് നേരത്തെ സമന്‍സ് അയച്ചിരുന്നു.